Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 19-05-2022

ഉന്നത വിജയികളെ അനുമോദിച്ചു

 

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് മത്സര പരീക്ഷകളിൽ ഉന്നത വിജയവും മറ്റ് അവാർഡുകളും നേടിയ വിദ്യാർഥികളെ കോർപ്പറേഷൻ അനുമോദിച്ചു. മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

എൽ എസ് എസ്, യു എസ് എസ് പരീക്ഷയിലെ മികവിന് 'ഗിഫ്റ്റഡ് അവാർഡ്' നേടിയവർ, സ്‌കൗട്ടിലെ മികവിന് ഗോൾഡൻ എ ആർ ഒ അവാർഡ് നേടിയ വിദ്യാർഥികൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങൾക്ക്  'ഇൻസ്‌പെയർ' അവാർഡ് നേടിയ വിദ്യാർഥികൾ തുടങ്ങി അൻപതോളം പേരെയാണ് അനുമോദിച്ചത്. എൽഎസ്എസ് ലഭിച്ച ചാല ദേവീ വിലാസം യു പി സ്‌കൂളിലെ അസം സ്വദേശിയായ വിദ്യാർഥി ദീപക് ബർമന് വേണ്ടി പ്രധാന അധ്യാപിക അവാർഡ് ഏറ്റുവാങ്ങി.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് ബാബു എളയാവൂർ, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ എൻ സുകന്യ, എൻ ഉഷ, വി കെ ഷൈജു, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, അഡീഷണൽ സെക്രട്ടറി വി വി ലതേഷ്‌കുമാർ, കെ വി തമ്പാൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

 

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

 

കേരള മരംകയറ്റ തൊഴിലാളി അവശതാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ തുടർന്നും പെൻഷൻ ലഭിക്കാൻ ഈ വർഷത്തേക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ്, മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നില്ല എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവ മെയ് 31നകം ജില്ലാ ലേബർ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2700353.

 

ഇമിഗ്രേഷൻ അസിസ്റ്റന്റ് ഇന്റർവ്യൂ

 

വിമുക്ത ഭടൻമാർക്ക് ഇമിഗ്രേഷൻ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂൺ 11 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾക്കുള്ള കോൾലെറ്റർ ഇ മെയിലായി അയച്ചിട്ടുണ്ട്.  ലിസ്റ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

 

വാർഡൻ: വാക് ഇൻ ഇന്റർവ്യൂ 23ന്

 

ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള മയ്യിൽ, നടുവിൽ, വെളിമാനം, വയത്തൂർ പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഒഴിവുള്ള വാർഡൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  അംഗീകൃത സർവ്വകലാശാല ബിരുദവും ബി എഡും ആണ് യോഗ്യത.  താൽപര്യമുള്ള സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ പട്ടികവർഗ വിഭാഗക്കാർ മെയ് 23ന് രാവിലെ 11 മണിക്ക് ഐ ടി ഡി പി ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2700357.

 

പശു വളർത്തൽ പരിശീലനം

 

ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മെയ് 25, 26 തീയതികളിൽ പശുപരിപാലനത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ 9446471454 എന്ന നമ്പറിലേക്ക് പേരും വിലാസവും മെയ് 23നകം അയക്കണം.  കൂടുതൽ വിവരങ്ങൾ 0497 2763473 ൽ ലഭിക്കും.

 

വാക് ഇൻ ഇന്റർവ്യൂ

 

വിമുക്തി മിഷന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 26ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എംഫിൽ/ ആർസിഐ രജിസ്ട്രേഷനോടു കൂടിയ പിജിഡിസിപി സൈക്കോളജി. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും ആധാർകാർഡിന്റെയും പകർപ്പുകൾ എന്നിവ മെയ് 25ന് വൈകിട്ട് അഞ്ചിനകം c3dmohknr@gmail.com എന്ന മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 04972700709.

 

ലഹരി വിരുദ്ധ ഫുട്ബോൾ മത്സരം

 

വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് വകുപ്പും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രൊജക്ടും ചേർന്ന് നടത്തുന്ന 'സേ നോ ടു ഡ്രഗ്സ് യെസ് ടു സ്പോർട്സ്' ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാ തല ഫുട്ബോൾ ടൂർണമെന്റ് മെയ് 20ന് കണ്ണൂർ പൊലീസ് ടർഫിൽ നടത്തും. വിവിധ പൊലീസ് സബ്ബ് ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത ഏഴ് ടീമുകൾ പങ്കെടുക്കുന്ന മത്സരം രാവിലെ ഒമ്പത് മണിക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ എസ് ഷാജി ഉദ്ഘാടനം ചെയ്യും. കേരള സന്തോഷ് ട്രോഫി ടീം ഗോൾ കീപ്പർ വി മിഥുൻ മുരളി മുഖ്യാതിഥിയാകും. വൈകിട്ട് സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനദാനം നിർവഹിക്കും. കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരി ഭീകരനെ പ്രതീകാത്മകമായി ഇടിച്ച് സിഗ്നേച്ചർ ബോർഡിൽ ഒപ്പ് വെക്കുകയും ചെയ്യും.

 

ക്വട്ടേഷൻ

 

കണ്ണൂർ ഐ ടി ഡി പി ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഇരിട്ടി, വയത്തൂർ, വെളിമാനം, കോളയാട്, മയ്യിൽ (ഗേൾസ്), കേളകം, നടുവിൽ (ബോയ്സ്) എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഈ സാമ്പത്തിക വർഷം അംഗീകൃത കമ്പനികളുടെ ചെരിപ്പുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മെയ് 25ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2700357.

 

ക്വട്ടേഷൻ

 

കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിങ് കോളേജിലെ സുരക്ഷാ ജോലികൾ (സെക്യൂരിറ്റി) ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് യോഗ്യതയുള്ള ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  മെയ് 27 ഉച്ച രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0494 2686214.

 

വൈദ്യുതി മുടങ്ങും

 

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ചൊവ്വ ഓഫീസ്, അമ്പാടി, അമ്പലക്കുളം, പി ബി എസ് ഫ്ളാറ്റ്, സുസുക്കി, ചൊവ്വ കോംപ്ലക്സ്, സ്‌കൈപേൾ, നന്ദിലത്ത്, വിവേക് കോംപ്ലക്സ്, പ്രണാമ മേലെ ചൊവ്വ എന്നീ ഭാഗങ്ങളിൽ മെയ് 20 വെള്ളി രാവിലെ ഒമ്പത് മണി  മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അന്നൂർ സപ്തസ്വര, തായിനേരി മുച്ചിലോട്ട്, ലയൺസ് ക്ലബ് റോഡ്, കുറിഞ്ഞി, സൂര്യമുക്ക്, എം സി ലോഡ്ജ്  എന്നീ ഭാഗങ്ങളിൽ മെയ് 20 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ഐഡിയൽ ടവർ, റെയിൽവേ സ്റ്റേഷൻ, ടി സി മുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 20 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മായൻമുക്ക്, എടക്കണാംബേത്ത്, കൊട്ടാനച്ചേരി, കൊട്ടാനച്ചേരി ചകിരി, ജയൻ പീടിക, എച്ചുർ കോട്ടം, കച്ചേരിപറമ്പ, ഇരുവൻകയ്യ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 20 വെള്ളി രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ മണിയറ സ്‌കൂൾ, മണിയറ എന്നീ  ട്രാൻസ്‌ഫോർമർ പരിധിയിൽ  മെയ് 20 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും,  ഏര്യം ടൗൺ, ഏര്യം ടവർ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ അടിച്ചിക്കാമല, നിടുവാലൂർ, കാപ്പുങ്കര, കൊളത്തൂർ എന്നിവിടങ്ങളിൽ മെയ് 20 വെള്ളി രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ പുലിക്കുരുമ്പ്, പുലിക്കുരുമ്പ് ടൗൺ, പുലിക്കുരുമ്പ് ടവർ, കൈതലം, മിഡിലാക്കയം അപ്പർ, മിഡിലാക്കയം ടൗൺ, മട്ടത്തിനാനി എന്നിവിടങ്ങളിൽ മെയ് 20 വെള്ളി രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

date