Skip to main content

ദേശീയ കുഷ്ഠരോഗ പരിപാടി; ബാലമിത്രയുടെ ഉദ്ഘാടനം

ആലപ്പുഴ: ദേശീയ കുഷ്ഠരോഗ പരിപാടിയുടെ ഭാഗമായ ബാലമിത്രയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (മെയ് 20) ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിക്കും. രാവിലെ 10ന് പുന്നപ്ര വടക്ക് പഞ്ചായത്തിലെ ചിന്മയ സ്‌കൂളിന് സമീപം ഏഴാം നമ്പര്‍ അങ്കണവാടിയിലാണ് ചടങ്ങ്.

ഇതോടനുബന്ധിച്ച് പുന്നപ്ര വടക്ക് പഞ്ചായത്തിലെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലം നല്‍കും. പരിശീലനം ലഭിക്കുന്നവര്‍ ആരോഗ്യ വകുപ്പിന്‍റെ സഹായത്തോടെ രോഗ നിര്‍ണയം നടത്തും. 18 വയസ് വരെയുള്ള ജില്ലയിലെ മുഴുവന്‍ കുട്ടികളെയും പരിശോധനയ്ക്ക് വിധേയമാക്കി കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. അനു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

date