Skip to main content

കടല്‍ രക്ഷാ ഗാര്‍ഡ് നിയമനം

ആലപ്പുഴ: ട്രോളിംഗ് നിരോധന കാലയളവില്‍ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും ആയിരിക്കണം. പ്രായം 20ന് മുകളില്‍.

ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മെയ് 25ന് വൈകുന്നേരം നാലു വരെ അപേക്ഷിക്കാം. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ അനക്‌സ്, തത്തമ്പള്ളി പി.ഒ, ആലപ്പുഴ- 688 013. ഇ-മെയില്‍: ddfisheriesalpy@yahoo.com ഫോണ്‍ :  0477 2251103

date