Skip to main content

ലൈഫ് ഗാര്‍ഡ് നിയമനം

ആലപ്പുഴ: ട്രോളിംഗ് നിരോധന കാലയളവില്‍ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 20നും 45 നുമിടയില്‍ പ്രായവും നീന്തല്‍ പ്രാവീണ്യമുള്ളവുവര്‍ക്ക് മെയ് 25 വരെ അപേക്ഷിക്കാം.  

മുന്‍ പരിചയം ഉള്ളവര്‍ക്കും ഗോവയിലെ എന്‍.ഐ.ഡബ്ല്യു.എസില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്,   സിവില്‍ സ്റ്റേഷന്‍ അനക്സ്, തത്തമ്പള്ളി.പി.ഒ, ആലപ്പുഴ- 688 013. ഇ.മെയില്‍: ddfisheriesalpy@yahoo.com ഫോണ്‍ :  0477 2251103

date