Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഒ.ആർ.സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയില്‍  പ്രവർത്തിപരിചയവും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. 

ജില്ലയിൽ താമസിക്കുന്നവരെ മാത്രമാണ് പരിഗണിക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർ അപേക്ഷിക്കേണ്ടതില്ല. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും ഉയർന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി കോംപ്ലക്‌സ്, കോൺവെന്‍റ് സ്‌ക്വയർ, ആലപ്പുഴ-688001 എന്ന വിലാസത്തിൽ ജൂൺ ഏഴിന് മുന്‍പ് നൽകണം. ഫോൺ: 9846200143.

date