Skip to main content

പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി പരീക്ഷകള്‍ മെയ് 22ന്

സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കിയ  സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആയ  പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി  പരീക്ഷകള്‍ മെയ് 22 ഞായറാഴ്ച രാവിലെ 10 മുതല്‍ 12 വരെ ജില്ലയിലെ 19 സ്‌കൂളുകളില്‍ നടക്കും. മലയാളം നന്നായി പഠിക്കുന്നതിനുള്ള പച്ച മലയാളം, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതിലുള്ള ഗുഡ് ഇംഗ്ലീഷ്, ഹിന്ദി നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള അച്ചി ഹിന്ദി കോഴ്സും കഴിഞ്ഞ ആറുവര്‍ഷമായി സാക്ഷരതാ മിഷന്‍ വിജയകരമായി നടപ്പാക്കുന്നു. ജില്ലയില്‍ പച്ച മലയാളത്തിന് 265, ഗുഡ് ഇംഗ്ലീഷ് 332, അച്ചി ഹിന്ദി 20 പേരും അടക്കം ആകെ 617 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 217 പേരും വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ ആറു മാസമായി നടന്ന കോഴ്സുകളില്‍ കോവിഡ്  കാലഘട്ടത്തില്‍ മൂന്ന് മാസം ഓണ്‍ലൈന്‍ ക്ലാസായിരുന്നു. പുതിയ ബാച്ചിന്റ രജിസ്ട്രേഷന്‍ നടന്നുവരുന്നു. ക്ലാസ്സ് നടക്കുന്നത് അവധി ദിവസങ്ങളിലായതിനാല്‍ ജോലിയുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്സിന് ചേരാവുന്നതാണെന്ന്  സാക്ഷരതാ മിഷന്‍  ജില്ലാ കോര്‍ഡിനേറ്റര്‍  അറിയിച്ചു. ഫോണ്‍ 8281175355.

date