Skip to main content

കേപ്പ് എഞ്ചിനീയറിംഗ് കോളേജുകളിൽ ബി.ടെക് (എൻ.ആർ.ഐ) പ്രവേശനം

കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്)ന്റെ കീഴിലുളള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജുകളിൽ 2022-23 അധ്യയന വർഷത്തിലെ ബി.ടെക് കോഴ്‌സിന് എൻ.ആർ.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് ക്ഷണിച്ചു. www.capekerala.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
പ്രോസ്‌പെക്ടസും അപേക്ഷാഫോറവും കേപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.capekerala.orgൽ നിന്നോ കോളേജുകളുടെ വെബ്‌സൈറ്റിൽ നിന്നോ  ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2316236/ 9745390261.
പി.എൻ.എക്സ്. 2762/2022

date