Skip to main content

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വായ്പ

 

ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ   സഹായത്തോടെ കേരള സംസ്ഥാന പട്ടികജാതി വര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ വിവാഹം, സ്വയംതൊഴില്‍, ഓട്ടോറിക്ഷ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക  വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും  കവിയാന്‍ പാടില്ല. പ്രായം 18നും 55\ും മധ്യേ. ഓട്ടോറിക്ഷ വായ്പയ്ക്ക്  അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും  പന്തളം പോസ്റ്റാഫീസിനു സമീപമുള്ള കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.                                                       (പിഎന്‍പി 1892/18)

date