Skip to main content
ടാലന്റ് ഷോ മത്സരങ്ങള്‍ സംഘടിപ്പിച്ചു

ടാലന്റ് ഷോ മത്സരങ്ങള്‍ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും ജില്ലാ എയ്ഡ്‌സ് പ്രതിരോധ-
നിയന്ത്രണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ ടാലന്റ് ഷോ മത്സരങ്ങള്‍ സംഘടിപ്പിച്ചു. എച്ച്.ഐ.വി അണുബാധ
ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'ഒന്നായി പൂജ്യത്തിലേക്ക്'' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചാണ് കോളേജ് വിദ്യാര്‍ത്ഥികളില്‍ ടാലന്റ് ഷോ സംഘടിപ്പിച്ചത്. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എം.ടി മുഹ്‌സിന നിയാസ് സംസ്ഥാനതല ടാലന്റ് ഷോ മത്സരത്തിലേക്ക് യോഗ്യത നേടി. നടക്കാവിലെ ഹോളിക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ടിബി എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. ടി.സി അനുരാധ, ജില്ലാ ഇ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. പി.പി പ്രമോദ് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്റഫ് കാവില്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ.മുഹമ്മദ് മുസ്തഫ, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.ഷാലിമ, എന്‍.എസ്.എസ് റെഡ് റിബണ്‍ ക്ലബ് പ്രോഗ്രാം ഓഫീസര്‍ കെ.നവനീത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും കൈമാറി.

date