Skip to main content
ഇടമലയാര്‍ ഡാമിന്റെ ഡാമിന്റെ നാല് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള രണ്ട് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കു വിടുന്നു.

ഇടമലയാര്‍ ഡാം തുറന്നു

 

 

    ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് നിലയായ 162.5 മീറ്റര്‍ കടന്നതിന്റെ പശ്ചാത്തലത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി
ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.  ഡാമിന്റെ നാല് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. നിലവില്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ തുറന്നിരിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 67 ക്യുമെക്സ്  വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഉച്ചയോടെ 100 ക്യുമെക്‌സ് ആയി ഉയര്‍ത്തും.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് പറഞ്ഞു. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

    ചൊവ്വാഴ്ച രാവിലെ 10ന് ആന്റണി ജോണ്‍ എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെയും സാന്നിധ്യത്തിലായിരുന്നു ഡാം തുറന്നത്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എന്‍ ബിജു, തഹസീല്‍ദാര്‍ ഇന്‍ചാര്‍ജ് ജെസി അഗസ്റ്റിന്‍,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.ജെ ആനി ,സബ് എന്‍ജിനീയര്‍ വി.കെ
വിനോദ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു.

date