Skip to main content

അഞ്ച് താലൂക്കുകളിലായി 26 ദുരിതാശ്വാസ ക്യാമ്പുകൾ 

 

തൃശൂർ ജില്ലയിൽ അഞ്ച് താലൂക്കുകളിലായി 26 ദുരിതാശ്വാസ ക്യാമ്പുകൾ. 478 കുടുംബങ്ങളിൽ നിന്നായി 1357 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. തൃശൂർ താലൂക്കിൽ 7 ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 137 പേരും മുകുന്ദപുരം താലൂക്കിൽ 7 ക്യാമ്പുകളിലായി 56 കുടുംബങ്ങളിലെ 167 പേരുമുണ്ട്. ചാവക്കാട് താലൂക്കിൽ പ്രവർത്തിക്കുന്ന ഒരു ക്യാമ്പിൽ ഒരു കുടുംബത്തിൽ നിന്നുള്ള 4 പേർ കഴിയുന്നു. കൊടുങ്ങല്ലൂരിലെ 2 ക്യാമ്പുകളിലായി 143 കുടുംബങ്ങളിലെ 392 പേരും ചാലക്കുടിയിൽ 9 ക്യാമ്പുകളിലായി 233 കുടുംബങ്ങളിലെ 657 പേരും കഴിയുണ്ട്. 

date