Skip to main content
ചാലക്കുടിയിൽ വിളനാശം നേരിട്ട പ്രദേശങ്ങളിൽ  സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഉള്ള സംഘം  സന്ദർശനം നടത്തുന്നു

ചാലക്കുടിയിൽ വിളനാശം നേരിട്ടവർക്ക് സഹായം അതിവേഗത്തിൽ

ചാലക്കുടി നഗരസഭ പരിധിയിൽ വിളനാശം നേരിട്ടവർക്ക് സഹായം നൽകാനുള്ള നടപടികൾ  വേഗത്തിലാക്കുമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ. വെള്ളം കയറി നാശനഷ്ടമുണ്ടായ   ഇടങ്ങളിൽ എംഎൽഎയുടെ നേതൃത്വത്തിൽ
ഉദ്യോഗസ്ഥർ സന്ദർശിച്ചു. പടിഞ്ഞാറെ ചാലക്കുടി, കോട്ടാറ്റ് മേഖലകളിലെ  കൃഷിയിടങ്ങളിൽ സന്ദർശനം     നടത്തിയ സംഘം  സ്ഥിതിഗതികൾ വിലയിരുത്തി. 

വെള്ളം കയറിയതിനെ തുടർന്നുള്ള വിളനാശം സംബന്ധിച്ചുള്ള അപേക്ഷകൾ ഒരാഴ്ച്ചയ്ക്കകം അതാത് കൃഷിഭവനുകളിൽ  സമർപ്പിക്കണമെന്ന് കർഷകർക്ക്  നിർദ്ദേശം നൽകി. നാശനഷ്ടങ്ങൾ  സംബന്ധിച്ച് പരിശോധനകൾ  നടത്തി  കൃത്യമായ  കണക്ക് തയ്യാറാക്കി നടപടികൾ  വേഗത്തിലാക്കണമെന്നും എംഎൽഎ  കൃഷി വകുപ്പ്  ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

നഗരസഭ  ചെയർമാൻ  എബി ജോർജ്ജ്, വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, കൗൺസിലർമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ  മിനി ജോസഫ്, ചാലക്കുടി കൃഷി  ഓഫീസർ  കെ സി തോമസ്, ഡെപ്യൂട്ടി തഹസിൽദാർ രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

date