Skip to main content
രക്തദാനം: ജീവൻ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാവണം- മന്ത്രി അഹമ്മദ് ദേവർ കോവിൽ

രക്തദാനം: ജീവൻ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാവണം- മന്ത്രി അഹമ്മദ് ദേവർ കോവിൽ

 രക്തം ദാനം നൽകി ജീവൻ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാവാൻ ആളുകൾ സന്നദ്ധരാവണമെന്ന് 
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോട്ടപ്പറമ്പ്   സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെയും കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു വ്യക്തി മറ്റൊരാൾക്ക് നൽകാവുന്ന ഏറ്റവും വിലപ്പെട്ട കാര്യം രക്തദാനമാണ്.
 അറിവില്ലായ്മ കാരണമാണ് പലപ്പോഴും ആളുകൾ രക്തം ദാനം നൽകാൻ വിമുഖത കാണിക്കുന്നത്. ഇതിനു മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

രക്തബാങ്കിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് എം സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, ജില്ലാ ടി ബി ആന്റ് എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ ടി.സി. അനുരാധ എന്നിവർ മുഖ്യാതിഥികളായിരുന്നു.കേരള ബ്ലഡ് ഡോണേഴ്സ് ഫോറം  പ്രസിഡന്റ് ഡോ.ശ്രീ ബിജു, ഡോ കെ. അഫ്സൽ, ഡോ.മോഹൻദാസ്, നളിൻ, എ.കെ.ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു.

date