Skip to main content

ആസാദി കാ അമൃത് മഹോത്സവ്: സ്വാതന്ത്ര്യസമര സേനാനി ജെ. തങ്കയ്യനെ ആദരിക്കും

ആസാദികാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് എഴുപത്തിയഞ്ചാം സ്വാത്രന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, സ്വാതന്ത്ര്യ സൈനിക് സമ്മാന്‍ പെന്‍ഷന്‍ വാങ്ങുന്ന സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നു. ജില്ലയില്‍ ഈ പെന്‍ഷന്‍ വാങ്ങുന്ന ജെ. തങ്കയ്യനെ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്ത്വത്തിൽ വീട്ടിലെത്തി ആദരിക്കും. ആഗസ്റ്റ് 13 ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്, തങ്കയ്യന്റെ മണലിക്കടവ് തെക്കുംമുറിയിലെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാടയണിയിക്കും. സ്വാതന്ത്ര്യ ദിനത്തിൽ സിവില്‍സ്റ്റേഷന്‍ അങ്കണത്തില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.

date