Skip to main content

ആശുപത്രികൾ ആശ്വാസ കേന്ദ്രങ്ങളാവണം - മന്ത്രി എ.കെ ശശീന്ദ്രൻ കക്കോടി എഫ്. എച്ച്. സി ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു

ചികിത്സയും മരുന്നും നൽകുന്നതിനൊപ്പം ആശുപത്രികൾ ജനങ്ങൾക്ക് ആശ്വാസ കേന്ദ്രങ്ങളാവണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കക്കോടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ചുറ്റുമതിലും നവീകരിച്ച മുറ്റവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിൽ നിർമ്മിച്ചത്.

 യു. എച്ച്. ഐ. ഡി കാർഡിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആർ.ആർ.ടി വളണ്ടിയർമാർ, ആശാവർക്കർമാർ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരെ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി വിനോദ്,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ താഴത്തയിൽ ജുമൈലത്ത്,  പുനത്തിൽ മല്ലിക, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, , ഡോ. ജുമാന, ഡോ.വൃന്ദ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി യു.കെ രാജൻ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.പി. കെ ദിവ്യ നന്ദിയും പറഞ്ഞു.

date