Skip to main content

ചെറുവണ്ണൂരിൽ മികച്ച കർഷകരെ ആദരിക്കുന്നു- അപേക്ഷ ക്ഷണിച്ചു

ചെറുവണ്ണൂർ കൃഷിഭവന്റെയും, ഗ്രാമപഞ്ചായത്തിന്റെയും ചെറുവണ്ണൂർ സർവീസ് സഹകണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നു. ഓഗസ്റ്റ് 17 ന് പഞ്ചായത്ത് ഹാളിൽ കർഷകരെ പുരസ്ക്കാരം നൽകി ആദരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിതയുടെ അധ്യക്ഷതയിൽ  സ്വാഗത സംഘം  രൂപികരിച്ചു. കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ്  പദ്ധതി വിശദീകരണം നടത്തി.

പുരസ്ക്കാരത്തിന് അപേക്ഷിക്കാൻ താത്പര്യമുള്ളവർ ആഗസ്റ്റ് 11ന് വൈകുന്നേരം 5 മണിക്ക്  മുമ്പായി കൃഷി ഓഫിസിൽ അപേക്ഷ നൽകണം. കാർഷിക വികസന സമിതി ചേർന്ന് ആദരിക്കേണ്ട പഞ്ചായത്തിലെ മികച്ച കർഷകരെ കണ്ടെത്തും. മുതിർന്ന  കർഷകൻ, ജൈവകൃഷി അവലംബിക്കുന്നവർ, മികച്ച വനിത കർഷക, വിദ്യാർത്ഥി കർഷകൻ, എസ്.സി. എസ്ടി വിഭാഗത്തിലുള്ള കർഷകർ,  മികച്ച നെൽകർഷകൻ, മികച്ച സമ്മിശ്ര കർഷകൻ / കർഷക എന്നീ വിഭാഗത്തിൽപ്പെടുന്ന കൃഷി ഉപജീവനമാക്കിയ മികച്ച കർഷകർ എന്നിവർക്കാണ് പുരസ്കാരം നൽകുന്നത്.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി ബിജു മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.മോനിഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എൻജിനീയർ, പാടശേഖര സമിതി ഭാരവാഹികൾ, കർഷക പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

date