Skip to main content

ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ മാത്രം

 ജില്ലയിൽ താരതമ്യേന മഴ കുറഞ്ഞതിനാൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. വിവിധ പ്രദേശങ്ങളിലായി നിലവിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.എട്ടു കുടുംബങ്ങളിലെ 25 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്. അഞ്ചു കുട്ടികളും  എട്ടു പുരുഷന്മാരും 12 സ്ത്രീകളും നാലു മുതിർന്ന പൗരന്മാരുമാണുള്ളത്.

തിനൂർ വില്ലേജിൽ രാവിലെ ശക്തമായ കാറ്റടിച്ചിരുന്നു. നാലു കർഷകരുടെ കൃഷിക്ക് നാശം സംഭവിച്ചു.ആളപായമോ വീടുകൾക്ക് നാശമോ ഇല്ല.

 വൈകിട്ട് ആറുമണിയോടെ കക്കയം ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി. ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ച് റെഡ് അലേർട് ലെവലിന് മുകളിൽ എത്തിയതിനാലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.
 
ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക്  കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ - 1077.

date