Skip to main content
അധ്യാപക-അനധ്യാപക പിഎഫ് ക്രെഡിറ്റ് കാർഡ് പ്രകാശന ചടങ്ങിൽ നിന്ന്

അധ്യാപക-അനധ്യാപക പിഎഫ് ക്രെഡിറ്റ് കാർഡ് പ്രകാശനം

 

ജില്ലയിലെ 2021-22 വർഷത്തെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കുമായി തയ്യാറാക്കിയ പിഎഫ് ക്രെഡിറ്റ് കാർഡുകളുടെ പ്രകാശനം തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ  ടി വി മദനമോഹനൻ  നിർവഹിച്ചു.

എപിഎഫ്ഒ വി കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗെയിൻ പിഎഫ് സ്റ്റേറ്റ് നോഡൽ ഓഫീസർ ആർ സുധീർ, അക്കൗണ്ട്സ് ഓഫീസർ ഗ്ലാഡ്സൺ മനോജ്, പ്രോവിഡന്റ് ഫണ്ട് എസ്എസ് വി സുരേഷ്കുമാർ നൂൺ ഫീഡിങ് സൂപ്പർവൈസർ  ബിനു വർഗീസ്, സീനിയർ സൂപ്രണ്ട് ടി ബി സുനിൽ എന്നിവർ സന്നിഹിതരായി.

ജില്ലയിലെ 7275 ജീവനക്കാരുടെ ക്രെഡിറ്റ് കാർഡുകൾ ആണ് തയ്യാറാക്കി വിതരണം നടത്തുന്നത്. സർക്കാർ ജീവനക്കാരുടെ പിഎഫ് ക്രെഡിറ്റ് കാർഡുകൾക്കൊപ്പം എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെയും ക്രെഡിറ്റ് കാർഡ് വിതരണം ഇതോടെ പൂർത്തീകരിക്കുമെന്ന് അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫിസർ  വി കെ സുനിൽകുമാർ അറിയിച്ചു.

date