Skip to main content

ഹിന്ദി അധ്യാപക പരിശീനത്തിന് അപേക്ഷിക്കാം

ആലപ്പുഴ: ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍  2022-24 ബാച്ച് അധ്യാപക കോഴ്‌സിന് അപേക്ഷിക്കാം. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടൂവിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും ഹിന്ദി ബി.എ/ എം.എ യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി 17- 35. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് ലഭിക്കും.

ഇ-ഗ്രാന്റ് വഴി പട്ടികജാതി, അര്‍ഹതപ്പെട്ട മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷ അയക്കേണ്ട വിലാസം-  പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട. അവസാന തിയതി: ഓഗസ്റ്റ് 16. ഫോണ്‍: 04734296496, 8547126028.

date