Skip to main content

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു 

ആലപ്പുഴ: ചാരമംഗലം ഗവണ്‍മെന്റ് ഡി.വി.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പി.ടി.എ.യുടെ നേതൃത്വത്തില്‍ ആദരിച്ചു. കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമന്‍ അധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാര്‍, ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈരഞ്ജിത്ത്, പഞ്ചായത്ത് അംഗം പുഷ്പവല്ലി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ആനന്ദന്‍, പ്രിന്‍സിപ്പല്‍ കെ. രശ്മി, പി.ടി.എ. പ്രസിഡന്റ് പി. അക്ബര്‍, സീനിയര്‍ അസിസ്റ്റന്റ് ജെ. ഷീല, സ്റ്റാഫ് സെക്രട്ടറി എസ്. ജയലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date