Skip to main content

ഓണം ഖാദി മേളയ്ക്ക് നാളെ തുടക്കമാവും

ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഈ മാസം 11 ന് വൈകിട്ട് നാല് മണിക്ക് ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാ ദേവി, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം അജി അലക്‌സ്, ഗ്രാമപഞ്ചായത്തംഗം കെ.പി. മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date