Skip to main content

വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം: ഖാദി കസ്റ്റമേഴ്‌സ് മീറ്റ് 2022 സംഘടിപ്പിക്കുന്നു

 

    സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലകള്‍ തോറും ഖാദി കസ്റ്റമേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ ഖാദി കസ്റ്റമേഴ്‌സ് മീറ്റിന്റെ ഉദ്ഘാടനം ഓഗസ്റ്റ്  15 ന് രാവിലെ 11 ന് കലൂര്‍ റീന്യൂവല്‍ സെന്ററില്‍  മന്ത്രി പി രാജീവ് നിര്‍വഹിക്കും.  

    ടി.ജെ.വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, ഖാദി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, ഖാദി പ്രചാരകര്‍, സ്ഥിരം ഖാദി ഉപയോഗിക്കുന്ന  ഉപയോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9947082277, 0484 4869083.

date