Skip to main content

വ്യക്തിബന്ധങ്ങളിലെ പകയ്ക്കും പ്രതികാരത്തിനുമെതിരെ ബോധവത്കരണം സംഘടിപ്പിക്കും: യുവജന കമ്മീഷന്‍

 

തിരുവനന്തപുരം: പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യക്തിബന്ധങ്ങളിലെ പകയ്ക്കും പ്രതികാരത്തിനുമെതിരെ സാമൂഹിക ബോധവത്കരണം നടത്തുമെന്നും കേരള സംസ്ഥാന യുവജന കമ്മീഷന്‍. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുവജന കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ സമൂഹമൊട്ടാകെ ജാഗ്രത പുലര്‍ത്തണമെന്നും വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണെന്നും നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാനും ആരോഗ്യകരമായ സൗഹൃദ ബന്ധങ്ങള്‍ വ്യക്തികള്‍ക്കിടയില്‍ വളര്‍ത്താനും യുവജന കമ്മീഷന്‍ യുവതലമുറയ്ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം അറിയിച്ചു.

 

date