Skip to main content

സംരഭകത്വ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍ണര്‍ഷിപ്പ് ഡവലപ്‌മെന്റ്, നാഷണല്‍ ഫിഷറീസ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിന സംരഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിപാടി. എസ്. സി വിഭാഗത്തിലെ തൊഴില്‍രഹിതരായ, 45 വയസ്സില്‍ താഴെയുള്ള തെരഞ്ഞെടുത്ത 25 പേര്‍ക്കാണ് അവസരം. സ്റ്റൈപ്പന്റ് ലഭിക്കും. www.kied.info എന്ന വെബ്‌സൈറ്റിലൂടെ ആഗസ്റ്റ് 25 ന് മുന്‍പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 0484 2532890/ 2550322.

date