Skip to main content

ടെണ്ടര്‍ നോട്ടീസ്

 

വനിതാശിശുവികസന വകുപ്പിന്‍ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ശിശുവികസനപദ്ധതി ആഫീസ് ആവശ്യത്തിനായി ടാക്‌സി പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ഒരു ഓഫ് റോഡ്  വാഹനം 2022 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ നല്‍കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും മുദ്ര വച്ച  ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ആഗസ്റ്റ് 16 മുതല്‍ ലഭിക്കും. ഫോമുകള്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പോജക്ട് ആഫീസില്‍ നിന്നും നിശ്ചിത വില നല്‍കി വാങ്ങാം. മുദ്ര വെച്ച ടെണ്ടറുകള്‍ 2022 ആഗസ്റ്റ് 31, ഉച്ചയ്ക്ക് 2.00 മണി വരെ ആഫീസില്‍ സ്വീകരിക്കും.  അന്നേ ദിവസം 3 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍  തുറന്ന് പരിശോധിക്കും. വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനം ടെണ്ടറുടെ പേരില്‍ ഉള്ളതായിരിക്കണം. ടെണ്ടര്‍ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. വാഹനത്തിന്റെ ആര്‍സി, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ടെണ്ടറിനോടൊപ്പം ഹാജരാക്കുകയും ഒറിജിനല്‍ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്. ഫോണ്‍- 04864-223966

date