Skip to main content

ആളൂർ സ്മാർട്ട് വില്ലേജ് ഓഫീസ്  ഉദ്ഘാടനം ഇന്ന് ( ആഗസ്റ്റ് 12) 

 

ആളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ ഇന്ന് (ആഗസ്റ്റ് 12)  നിർവ്വഹിക്കും. 44 ലക്ഷം രൂപ  ചെലവഴിച്ചാണ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.
റീ ബിൽഡ് കേരള  2020 -21 വില്ലേജ് ഓഫീസ് അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.

1331.23 ചതുരശ്ര അടി വിസ്തീർണത്തിലാണ് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, സ്റ്റാഫ് റൂം,  ഓഫീസ് റൂം, റെക്കോർഡ് റൂം, സ്റ്റോർ റൂം,  മീറ്റിംഗ് റൂം, ഡൈനിങ് റൂം, വെയിറ്റിംഗ് ഏരിയ, വരാന്ത, ശുചിമുറി, അംഗപരിമിതർക്ക് വേണ്ടി പ്രത്യേക ശുചിമുറി സൗകര്യം എന്നിവയാണ് 
പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ പ്രവർത്തികളും പൂർത്തീകരിച്ചു. ഭിന്നശേഷി സൗഹൃദമായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ വീൽ ചെയറുകൾ സുഖമമായി ഉപയോഗിക്കുന്നതിന് ആവശ്യമായ റാമ്പും ഒരുക്കിയിട്ടുണ്ട്. 

പഞ്ചായത്ത് ഹാളിന് സമീപം  15 സെന്റ് വരുന്ന സ്ഥലത്ത് പഴയ വില്ലേജ് ഓഫീസ്  കെട്ടിടം കൂടുതൽ സൗകര്യങ്ങളോടെ സ്മാർട്ട് വില്ലേജ് ഓഫീസായി നിർമ്മിക്കുകയായിരുന്നു. 2022 ജനുവരിയിലാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. 

 ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ  ബിന്ദു  അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാവും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ,   പഞ്ചായത്ത് പ്രസിഡന്റ് ജോജോ കെ ആർ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ജില്ലാ കലക്ടർ ഹരിത വി കുമാർ,  ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date