Skip to main content

വിജ്ഞാപനം

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് 2022-2023 അധ്യയന വർഷം വിവിധ ക്ലാസുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ അപേക്ഷാഫോമുകൾ സ്‌കൂൾ ഓഫീസ്, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസ് നെടുമങ്ങാട് എന്നിവിടങ്ങളിൽ ലഭിക്കും.
ഓഗസ്റ്റ് 29നു നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. അപേക്ഷകരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകൾ ജാതി, വരുമാനം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 22നു (തിങ്കളാഴ്ച) വൈകിട്ട് അഞ്ചിനു മുമ്പായി സമർപ്പിക്കണം. വിദ്യാഭ്യാസം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9946476343.
പി.എൻ.എക്സ്. 3724/2022

date