Skip to main content

ഹർ ഘർ തിരംഗ: സ്വരാജ് ഭവനിൽ ശുചീകരണം നടത്തി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായ ഹർ ഘർ തിരംഗയോടനുബന്ധിച്ച്  തദ്ദേശഭരണ പൊതു സർവീസ് ആസ്ഥാനമായ സ്വരാജ് ഭവനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം നേതൃത്വം നൽകി. തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഡയറക്ടറേറ്റ്, ഗ്രാമവികസന കമ്മീഷണറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ്, നഗരാസൂത്രണ കാര്യാലയം, ചീഫ് എൻജിനിയർ തദ്ദേശഭരണ എൻജിനീയറിംഗ് വിഭാഗം ഉൾപ്പെടെയുള്ള  സ്ഥാപനങ്ങളിലും പരിസരത്തുമാണ് ശുചീകരണം നടത്തിയത്. ഓഫീസ് മേധാവികളും ജീവനക്കാരും പങ്കെടുത്തു.
പി.എൻ.എക്സ്. 3731/2022

date