Skip to main content

മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്. എസ്. എസ്സിൽ പുതിയ അക്കാദമിക് ബ്ലോക്ക്

മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 

 

കിഫ്‌ബി മുഖേന 3,000 കോടിയോളം രൂപയാണ് വിദ്യാലയങ്ങളുടെ വികസനത്തിനായി സംസ്ഥാനത്ത് ചെലവഴിച്ചതെന്നും വിദ്യാലയങ്ങളിൽ അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. 

 

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ ഗ്രൗണ്ട് ആൻഡ്‌ ഓഗ്മെന്റഡ് റിയാലിറ്റി ബ്ലോക്ക്‌ പ്രഖ്യാപനം നടത്തി. വാർഡ് കൗൺസിലർ കെ. മോഹനൻ ശുചിത്വ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി. 

പി. ടി. എ പ്രസിഡന്റ് അഡ്വ.സി. എം ജംഷീർ സ്കൂൾ വികസന രേഖ അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ എ. മുഹമ്മദ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.പ്രധാനധ്യാപകൻ ഡോ. എൻ പ്രമോദ് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി നിഖിൽ കെ. എം നന്ദിയും പറഞ്ഞു.

date