Skip to main content
വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യം - മന്ത്രി പി.എ മുഹമ്മദ് റിയാസ്

വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യം - മന്ത്രി പി.എ മുഹമ്മദ് റിയാസ്

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ബേപ്പൂർ ഗവ എൽ പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

 

വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി വൈവിധ്യങ്ങളായ ശ്രമങ്ങളാണ്  സർക്കാർ നടത്തിവരുന്നത്. പൊതുവിദ്യാലയങ്ങളിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിച്ചു മുന്നോട്ടു പോകേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

ഒരു കോടി രൂപ ചിലവഴിച്ചാണ് സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം.9 ക്ലാസ്മുറികൾ ഇവിടെ സജ്ജീകരിക്കും. 

 

കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ കായികകാര്യ ചെയർപേഴ്സൺ രേഖ അധ്യക്ഷയായി. വാർഡ് കൗൺസിലർ എം ഗിരിജ ടീച്ചർ, കൗൺസിലർമാരായ ടി രജനി, ടി കെ ഷമീന, ബേപ്പൂർ സോണൽ ഓഫീസ് എ ഇ വി ടി ആസിഫ് അലി റിപ്പോർട്ട് അവതരിപ്പിച്ചു.  സ്കൂൾ പ്രധാനാധ്യാപകൻ വി മനോജ് കുമാർ, പിടിഎ പ്രസിഡന്റ് ടി പി മനോജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

date