Skip to main content

ഓണാഘോഷ പരിപാടികൾ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി അഹമ്മദ് ദേവർകോവിൽ

ജില്ലാതല  ഓണാഘോഷ പരിപാടികൾ ജനകീയ ഉത്സവമാക്കി മാറ്റുന്നതിന് മുഴുവൻ ആളുകളുടേയും പങ്കാളിത്തമുണ്ടാകണമെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലാതല ഓണാഘോഷ പരിപാടിയുടെ  സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോഴിക്കോട് ബീച്ചിലെ പോർട്ട് കൺസർവേറ്റർ ഓഫീസാണ് സ്വാഗത സംഘം ഓഫീസായി പ്രവർത്തിക്കുക.

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 2 മുതൽ 11 വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുക. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയർ, ഭട്ട് റോഡ് ബീച്ച്, കുറ്റിച്ചിറ, തളി, ബേപ്പൂർ എന്നീ വേദികളിലാണ് പരിപാടികൾ അരങ്ങേറുക. 

 

ചടങ്ങിൽ എ.ഡി.എം സി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, സ്പോർട്സ്  കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ, ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ,  പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ ആർ പ്രമോദ്, കൺവീനർ എസ്.കെ. സജീഷ്, കോ ഓർഡിനേറ്റർ കെ.ടി. ശേഖർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.പി. മനോജ് , ഡി.ടി.പി.സി. സെക്രട്ടറി ടി. നിഖിൽ ദാസ് ,  പ്രേംകുമാർ, പി.നിഖിൽ, എം.ഗിരീഷ്, കെ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

date