Skip to main content

ജില്ലാ പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ഹർഷം ആഗസ്റ്റ് 14 ന് ചേമഞ്ചേരിയിൽ.

കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ചേമഞ്ചേരിയിൽ സ്വാതന്ത്ര്യത്തിൻ്റെ അമൃതോത്സവ പരിപാടികൾ ഒരുക്കുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൻ്റെ വീരസ്മരണകൾ ജ്വലിക്കുന്ന ചേമഞ്ചേരിയിലെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പൂക്കാട് കലാലയത്തിലെ 75 കലോപാസകർ ചേർന്ന് ചുവടു വെയ്ക്കുന്ന സ്വാതന്ത്ര്യ ഹർഷം - നടനഗാനാഞ്ജലി ദൃശ്യാവിഷ്ക്കാരം അവതരിപ്പിക്കും. പൂക്കാട് കലാലയവുമായി സഹകരിച്ച് കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2 മണിക്ക് ചേരുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ഷീജാ ശശി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി.പി.ജമീല, കെ.വി.റീന, എൻ.എം.വിമല, പി.സുരേന്ദ്രൻ മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ജില്ലാ പഞ്ചായത്തംഗങ്ങൾ, കലാലയം പ്രസിഡണ്ട്  യു.കെ.രാഘവൻ തുടങ്ങിയവർ പങ്കെടുക്കും.

date