Skip to main content

ക്ഷീര കര്‍ഷക സംഗമം നടത്തി

 

തിരൂരങ്ങാടി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒളിപ്രം ക്ഷീര സഹകരണ സംഘത്തില്‍ നടത്തി. കന്നുകാലി പ്രദര്‍ശനം, സെമിനാര്‍, ഡയറി ക്വിസ്, ക്ഷീര കര്‍ഷകരെ ആദരിക്കലും സംഗമത്തിന്റെ ഭാഗമായി നടന്നു. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത അധ്യക്ഷനായി. 'കാലിരോഗങ്ങളും മുന്‍കരുതലും' എന്ന വിഷയത്തില്‍ ഡോ.എ.പ്രസാദ് ക്ലാസെടുത്തു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഒ.സജിനി, വീക്ഷണം മുഹമ്മദ്, സി.സി ഫൗസിയ, ബാബുരാജ് പൊക്കടവത്ത്, കെ.വിനീത, രാധാകൃഷ്ണന്‍ പുത്തലത്ത്, വി.കെ അനില്‍കുമാര്‍, ടി.പ്രഭാകരന്‍, ദിവ്യ എന്നിവര്‍ സംസാരിച്ചു.

date