Skip to main content

സംരംഭക വര്‍ഷാചരണം: അവലോകന യോഗം നടത്തി

 

സംസ്ഥാന സര്‍ക്കാര്‍ സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടിനിയോജകമണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി  ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകനം നടത്തി.  എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മുഹമ്മദ് അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അബ്ദുള്‍ ലത്തീഫ് 2022-23 വര്‍ഷം സംരഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, തെന്നല, പെരുമണക്ലാരി, എടരിക്കോട്, നന്നമ്പ്ര, എന്നിവിടങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ സംസാരിച്ചു. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, 14 ബാങ്ക് പ്രതിനിധികള്‍, 17 സംരഭകര്‍, സംരഭക വര്‍ഷത്തിന്റെ ഭാഗമായി നിയമിച്ച തിരൂരങ്ങാടി നിയോജകമണ്ഡലത്തിന് കീഴിലുള്ള നാല് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ഇന്റേണ്‍സ്, സി.ഡി.എസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.  തിരൂരങ്ങാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ കെ.പി ശിഭി, തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ലാ വ്യവസായ ഓഫീസര്‍ ഷഹീദ് വടക്കേതില്‍ എന്നിവര്‍ സംസാരിച്ചു.

date