Skip to main content

താത്ക്കാലിക നിയമനം

നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നു. എട്ടാംതരം പാസാണ് യോഗ്യത. 2022 ഒക്ടോബര്‍ ഒന്നിന് 40 വയസ് പൂര്‍ത്തിയാവരുത്. മലപ്പുറം ജില്ലക്കാര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി കാണിച്ച് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ  സ്‌കാന്‍ ചെയ്ത് nvbdcp1@gmail.com എന്ന മെയിലേക്ക് ഒക്‌ടോബര്‍ ഒന്നിന് വൈകീട്ട് മൂന്നിനകം അയക്കണം. ബന്ധപ്പെട്ട രേഖകളുടെയും ആധാറിന്റെയും ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്ന സമയത്ത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂവിന്   എത്തണം. ഫോണ്‍: 8078527434.

date