Skip to main content

ആതവനാട് ഇനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ പഞ്ചായത്ത്

ആതവനാടിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പണമിടപാടുകളും ഡിജിറ്റല്‍ മേഖലയിലേക്ക് മാറിയതോടെയാണിത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയാണ് പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി സിനോബിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് കെ പി ജാസര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ സുനീറ ഫൈസല്‍, ഷാഹിന ബഷീര്‍, എം കെ കുഞ്ഞുമുഹമ്മദ്, കെ പി പവിത്രന്‍, പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആബിദ് മുഞ്ഞക്കല്‍ യാഹൂ കോലിശ്ശേരി,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date