Skip to main content

ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്മാരിൽ നിന്നും 2022-23 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ചപത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികൾക്ക് വേണ്ടി അപേക്ഷിക്കാം. വിമുക്തഭടന്റെ/വിധവയുടെ/ രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നു മുമ്പ് ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കുംwww.sainikwelfarekerala.org.

പി.എന്‍.എക്സ്. 4428/2022

date