Skip to main content

കെ-സ്‌കിൽ പ്രചാരണം അക്ഷയ കേന്ദ്രങ്ങളിലൂടെ: അസാപ് കേരളയുമായി  ധാരണാപത്രം ഒപ്പുവച്ചു

അസാപ് കേരളയുടെ കെ-സ്‌കിൽ പദ്ധതി  വഴി നടപ്പാക്കുന്ന നൈപുണ്യ വികസന കോഴ്സുകളുടെ പ്രചാരണവും രജിസ്ട്രേഷനും അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പാക്കാൻ ധാരണയായി. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസുംഅക്ഷയ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഇത് പ്രകാരം കെ സ്‌കിൽ ക്യാംപെയിനിന്റെ ഭാഗമായി പതിനഞ്ചിലധികം തൊഴിൽ  മേഖലകളിലായി 130 ൽ അധികം സ്‌കിൽ  കോഴ്സുകളിലേക്ക് അസാപ് നൽകി വരുന്ന പരിശീലന പരിപാടികളുടെ  പ്രചാരണം അക്ഷയ കേന്ദ്രങ്ങൾ വഴി നടക്കും. വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ടാകും. വീടുകളിൽ ആവശ്യമായ ഇന്റർനെറ്റ് സൗകര്യമില്ലാത്ത അസാപ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴി  ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കാനും ധാരണയായിട്ടുണ്ട്.

പി.എന്‍.എക്സ്. 4431/2022

date