Skip to main content

കെ എസ് എഫ് ഇ നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി

കെ എസ് എഫ് ഇ യിൽ പുതുതായി നിയമനം ലഭിച്ച 388 ജൂനിയർ  അസിസ്റ്റന്റ്മാരിൽ അഞ്ച് പേർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറി.  മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ദേവിജ ജെ, മീനു എസ് ജയൻ,രാഗി ആർ ജി, പ്രവീൺ ജി, ധന്യ എസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ കൈയിൽനിന്ന് നിയമന ഉത്തരവ് കൈപ്പറ്റിയത്.  രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയതിനുശേഷം ഇതുവരെ 1171 പേർക്ക് കെ എസ് എഫ് ഇ സ്ഥിര നിയമനം നൽകി. ചടങ്ങിൽ ധനമന്ത്രി അഡ്വ.കെ എൻ ബാലഗോപാൽ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, മാനേജിംഗ് ഡയറക്ടർ വി പി സുബ്രഹ്‌മണ്യൻ, ലെയ്‌സൺ ഓഫീസർ ഗോശാലകൃഷ്ണൻ നായർ, കവിത രാജ് എന്നിവരും സന്നിഹിതരായിരുന്നു.

പി.എൻ.എക്സ്.  4544/2022

date