Skip to main content

പിങ്ക് ടെക്നീഷ്യന്‍ പരിശീലകരാവാന്‍ അപേക്ഷ ക്ഷണിച്ചു

 

മലപ്പുറം  ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പിങ്ക് ടെക്നീഷ്യന്‍ പദ്ധതിയിലേക്ക് പരിശീലകരാവാന്‍ അപേക്ഷ ക്ഷണിച്ചു. ഹോം അപ്ലയന്‍സസ്     ഇലക്ട്രിക്കല്‍ രംഗത്ത് യോഗ്യതയും  പരിചയവുമുള്ളവര്‍ക്കും , ഇലക്ട്രിക്കല്‍ ട്രേഡില്‍ പോളി, ഐ ടി ഐ , എന്‍ എസ് ഡി സി കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം . കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. യോഗ്യതയുള്ളവര്‍ പേര്, വിലാസം , വയസ്സ് , ഫോണ്‍ , യോഗ്യത എന്നിവ സഹിതം ുശിസലേരവാഹുാ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 5 നകം അപേക്ഷിക്കണം.

date