Skip to main content

പ്രൊജക്ടറുകള്‍ നല്‍കി

നഗരസഭയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളിലേക്കുള്ള പ്രൊജക്ടുകളുടെ വിതരണോദ്ഘാടനം തിരൂര്‍ നഗരസഭ അധ്യക്ഷ എ.പി നസീമ നിര്‍വഹിച്ചു. തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി, ഏഴുര്‍ ഗവ.ഹയര്‍ സെക്കന്ററി, അന്നാര ജി.എല്‍.പി, തൃക്കണ്ടിയുര്‍ ജി.എല്‍.പി, തെക്കുമുറി ജി.എല്‍.പി എന്നീ സ്‌കൂളുകള്‍ക്കാണ് 7.38 ലക്ഷം ചെലവഴിച്ച് പ്രോജക്ടറുകളും അനുബന്ധ ഉപകരണങ്ങളും നല്‍കിയത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി. സുബൈദ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.എസ്. ഗിരീഷ്, കെ.കെ. സലാം, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍  പി.കെ.കെ.തങ്ങള്‍, കെ.പി.അനില്‍ കുമാര്‍, എ.കെ.സൈതാലിക്കുട്ടി, ഐ.പി.ഷാജിറ, ലതീഷ് എന്നിവര്‍ പങ്കെടുത്തു.
 

date