Skip to main content

കാര്‍ഷിക ഡ്രോണ്‍ പ്രദര്‍ശനം പ്രവൃത്തിപരിചയ മേള ഉദ്ഘാടനം ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിര്‍വഹിക്കും

 

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനം പ്രവൃത്തി പരിചയമേള ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 30) രാവിലെ 10. 30 ന് വടകരപ്പതി സെറാബിന്‍ പാടശേഖരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ചെയ്യും.  ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി മുരുകദാസ് അധ്യക്ഷനാകുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എ.സുജാത, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ സരസ്വതി, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സാം കെ.ജയിംസ്, സെറാബിന്‍ പാടശേഖര സമിതി സെക്രട്ടറി ഇഗ്ന്വേഷ്യസ് ഗോള്‍ഡ്വിന്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

 

date