Skip to main content
ഫോട്ടോ: ലോക പേവിഷബാധ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുന്നു.

ലോക പേവിഷബാധ ദിനാചരണം

 

ലോക പേവിഷബാധ ദിനാചരണം  ജില്ലാതല ഉദ്ഘാടനം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. തെരുവ് നായകളുടെ വന്ധ്യംകരണം ജില്ലയില്‍ നടന്നുവരുന്നുണ്ടെന്നും കഴിഞ്ഞ ഒരു മാസത്തിനകം ആറായിരത്തോളം തെരുവ് നായക്കളെ വന്ധ്യംകരണം ചെയതിട്ടുണ്ടെന്നും പേവിഷബാധദിനാചരണം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയാലെ റാബീസ് മൂലമുള്ള മരണങ്ങള്‍ തടയാന്‍ കഴിയു,  അതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അധ്യക്ഷയായി. ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍ ഡോ ടി.എന്‍ അനൂപ് കുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മാസ് മീഡിയാ ഓഫീസര്‍ സന്തോഷ് കുമാര്‍, എപ്പിഡെമിയോളജിസ്റ്റ് ഡോ. ദീപക് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം പേവിഷബാധയും വാക്സിനേഷനും സംബന്ധിച്ച  പരിശീലനം നടന്നു.
 

date