Skip to main content
 ഫോട്ടോ: കേന്ദ്ര പദ്ധതി ജില്ലാ കോ-ഓര്‍ഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി യോഗം വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ജില്ലാ കോ-ഓര്‍ഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി യോഗം നടന്നു

 

കേന്ദ്ര പദ്ധതികളുടെ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയില്‍ നെല്‍കൃഷിക്ക് പ്രാധാന്യം നല്‍കി വണ്‍ ഡിസ്ട്രിക്ട് വണ്‍ ക്രോപ്പ് പദ്ധതിയില്‍ പാലക്കാടിനെ ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടന ചെയ്ത പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ദാരിദ്രലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറും ദിശാ കണ്‍വീനറുമായ കെ.പി വേലായുധന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date