Skip to main content

പട്ടികജാതി/പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

 

ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികൾക്ക് 2023 ലെ യു.പി.എസ്.സി പരീക്ഷകൾക്കായി സൗജന്യ പരിശീലനം ഉടന്‍ ആരംഭിക്കുന്നു.

  ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ  വിഭാഗ വിദ്യാര്‍ത്ഥികൾക്ക് ഹാജര്‍ നിലവാരത്തിന്‍റെ  അടിസ്ഥാനത്തില്‍ സ്റ്റൈപ്പന്‍റ് ലഭിക്കും. താൽപര്യമുളള വിദ്യാർഥികൾ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി/ഒ.ഇ.സി) എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി  അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 13. ഫോൺ 0484-2623304.

date