Skip to main content

കൊച്ചി കോര്‍പറേഷനിലെ ആരോഗ്യ സ്ഥാപനങ്ങളില്‍  ഹൃദയാഘാതം കണ്ടെത്താന്‍ സംവിധാനം: മന്ത്രി വീണാ ജോര്‍ജ്

 

കൊച്ചി കോര്‍പറേഷനിലെ 12 നഗരാരോഗ്യ കേന്ദ്രങ്ങളിലും തേവര സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഹൃദയാഘാതം കണ്ടെത്തുന്നതിനുള്ള ട്രോപ്പ് ടി അനലൈസര്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചി കോര്‍പറേഷനില്‍ ധാരാളം പേര്‍ ഹൃദയാഘാതം മൂലം മരിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹൃദയാഘാതം വേഗത്തില്‍ കണ്ടെത്താനാകുന്നതോടെ സമയം വൈകാതെ ചികിത്സ തേടാന്‍ സഹായിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് സംവിധാനത്തിലൂടെ ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നല്‍കി വരുന്നു. രാജ്യത്ത് തന്നെ ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടന്നതും ഇവിടെയാണ്. ഇതുകൂടാതെ കളമശേരി മെഡിക്കല്‍ കോളേജിലും ഹൃദ്രോഗ ചികിത്സ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

date