Skip to main content

അന്താരാഷ്ട്ര വയോജന ദിനം: വിവിധ പരിപാടികള്‍ നടത്തും

ആലപ്പുഴ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30 -ന് ജവഹര്‍ ബാലഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അധ്യക്ഷത വഹിക്കും. 

10.30 മുതല്‍ മുതിര്‍ന്ന പൗരന്മാരുടെ കലാപരിപാടികളും രണ്ട് മണി മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റര്‍ രചനാ മത്സരവും നടത്തും. 

ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30-ന് ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്പശാല എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് അധ്യക്ഷത വഹിക്കും. 

ശില്പശാലകൾ, തെരുവ് നാടകം, ബോധവത്കരണ ക്യാംപെയിൻ, ജില്ലയിലെ വിവിധ വയോജന കേന്ദ്രങ്ങളിലെ താമസക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. 

ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date