Skip to main content

വയോജന ദിനാചരണം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം ഇന്ന്(01) രാവിലെ 10: 30 ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. വി അന്നമ്മ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ വയോജനങ്ങളെ ആദരിക്കും. ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം, വയോജനാരോഗ്യം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും.
 

date