Skip to main content

ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലിയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം എന്നിവയുടെ ഭാഗമായി പഞ്ചായത്ത് വകുപ്പ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് /ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തില്‍ നിന്നും രണ്ടു പേര്‍ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഒക്ടോബര്‍ ആറിന് മുമ്പായി സ്‌കൂള്‍ മേധാവി മുഖേന ഗ്രാമപഞ്ചായത്തിലോ ഏഴാം തീയതി ഒരു മണിക്ക് മുമ്പായി ബന്ധപ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് തല മത്സരങ്ങള്‍ ഒക്ടോബര്‍ 11 നും ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 18നും നടത്തുന്നതാണ്. പ്രാഥമികതലത്തിലും ജില്ലാതലത്തിലും യഥാക്രമം സമ്മാനം നേടുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
 

date