Skip to main content

അന്താരാഷ്ട്രാ വയോജനദിനം:   ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

ലോകവയോജന ദിനമായ ഇന്ന് (ഒക്‌ടോബര്‍ ഒന്ന്) സാമൂഹ്യനീതി വകുപ്പും ജില്ലാ പഞ്ചായത്തും സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി മലപ്പുറം ടൗണ്‍ഹാളില്‍ വിവിധ മേഖലകളിലുള്ള മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ഹജ്ജ്,വഖഫ്,കായിക,ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്   എം.കെ. റഫീഖ അധ്യക്ഷയാകും. പി.ഉബൈദുള്ള എം.എല്‍.എ, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി എന്നിവര്‍ പങ്കെടുക്കും.  പരിപാടിയില്‍ മുതിര്‍ന്ന പൗരന്മാരായ മുന്‍.എം.പി സി.എന്‍.ഹരിദാസ്, മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം. മറിയുമ്മ, നിലമ്പൂര്‍ ആയിശ എന്നിവരെ ആദരിക്കും. ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാദാനം, മുതിര്‍ന്ന പൗരന്മാരുടെ വിവിധ കലാപരിപാടികള്‍, വേങ്ങര സായംപ്രഭാ ഹോം അവതരിപ്പിക്കുന്ന കോല്‍ക്കളി, വട്ടപ്പാട്ട്, സംഗീത വിരുന്ന് മലപ്പുറം ഗവ. കോളജ് എന്‍.എസ്.എസ് യൂണിറ്റ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍  എന്നിവയും ഉണ്ടായിരിക്കും.

date